 
മല്ലപ്പള്ളി : കീഴ്വായ്പ്പൂര് ഈശ്വരമംഗലം മഹാദേവ ക്ഷേത്രത്തിലെ സർപ്പക്കാവ് നവീകരിക്കും. ചുറ്റമ്പല നിർമ്മാണം അവസാനഘട്ടത്തിലെത്തിയതിനെ തുടർന്ന് തന്ത്രിയും ആചാര്യനുമായ ഡോ.ടി.എസ് വിമിത്ത് ഭട്ട് ക്ഷേത്രം സന്ദർശിച്ചു. ക്ഷേത്രം പ്രസിഡന്റ് ശ്രീകുമാർ ഞാറക്കുഴിയിൽ, സെക്രട്ടറി കിഴ്‌വായ്പ്പൂര് ശിവരാജൻ നായർ, മങ്ങാട്ട് രാജേന്ദ്രകുമാർ, റ്റി.ജി രഘുനാഥപിള്ള, പൊന്നമ്മ എന്നിവർ പ്രസംഗിച്ചു.