 
അടൂർ : ഏറത്ത് പഞ്ചായത്തിലെ 17-ാം വാർഡ് കേരള കോൺഗ്രസ് (ബി) സ്ഥാനാർത്ഥി ലൗലി ചാർളിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ചക്കിമുക്ക് ജംഗ്ഷനിൽ സംഘടിപ്പിച്ച ച്രചാരണയോഗം കേരള കോൺഗ്രസ് (ബി) സംസ്ഥാന വർക്കിംഗ് ചെയർമാൻ കെ.ബി.ഗണേഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറാർ കെ.ജി.പ്രേംജിത്ത്,ജില്ലാ പ്രസിഡന്റ് സജു അലക്സാണ്ടർ, ലിജോജോൺ, രാജേന്ദ്രൻ,ലൗലി ചാർളി, നാരായണൻ, ജോയി, ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.