തിരുവല്ല: നഗരസഭ 32-ാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും പ്രവർത്തകരും ചേർന്ന് മാസ്ക്, കൈയുറ, സാനിറ്റെസർ, പേന എന്നിവ വോട്ടർമാരുടെ ഭവനങ്ങളിൽ വിതരണം ചെയ്‌തത് പെരുമാറ്റച്ചട്ട ലംഘനവും വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും ആരോപിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകി.