election
തിരുവല്ല നഗരസഭയിലെ എൽ.ഡി.എഫ്‌ സമ്പൂർണ വികസന പ്രകടനപത്രിക സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ.ജെ തോമസ്, മാത്യു ടി.തോമസ് എം.എൽ.എയ്ക്കു നൽകി പ്രകാശനം നിർവ്വഹിക്കുന്നു

തിരുവല്ല: അധികാരത്തിലെത്തുമ്പോൾ നടപ്പാക്കുന്ന വികസന പദ്ധതികൾ ഉൾപ്പെടുത്തി തിരുവല്ല നഗരസഭയിലെ എൽ.ഡി.എഫ്‌ സമ്പൂർണ വികസന പ്രകടനപത്രിക പ്രകാശനം ചെയ്തു. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.ജെ തോമസ്, മാത്യു ടി.തോമസ് എം.എൽ.എയ്ക്കു നൽകി പ്രകാശന കർമ്മം നിർവഹിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.മോഹൻകുമാർ അദ്ധ്യക്ഷനായി. കേരള കോൺഗ്രസ് ജോസ് സംസ്ഥാന ജനറൽസെക്രട്ടറി ചെറിയാൻ പോളച്ചിറയ്ക്കൽ, ജനതാദൾ നിയോജകമണ്ഡലം പ്രസിഡൻ്റ് പ്രഫ: അലക്സാണ്ടർ കെ.ശാമുവേൽ, തിരഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ അഡ്വ.കെ പ്രകാശ് ബാബു എന്നിവർ സംസാരിച്ചു.