തിരുവല്ല: ജില്ലയിലെ പത്തനംതിട്ട, കോന്നി എന്നീ മേഖലകളിൽ ബി.എസ്.എൻ.എൽ മൊബൈൽ സേവനങ്ങൾ വിപണനം ചെയ്യാൻ പുതിയ ഫ്രാഞ്ചൈസികളെ തേടുന്നു. റീട്ടെയിൽ വിപണനരംഗത്ത് മുൻകാല പരിചയമുള്ള, വാർഷിക വിറ്റുവരവ് 30 ലക്ഷമെങ്കിലും ഉള്ള സ്ഥാപനങ്ങൾക്കും കമ്പനികൾക്കും അപേക്ഷ നൽകാം. 16 നാണ് അവസാന തീയതി. ഫോൺ: 9447341400, 9446020236.