തിരുവല്ല: യു.ഡി.എഫ് പെരിങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തങ്കരിയിൽ നടന്ന മേഖലാ കൺവെൻഷൻ രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പി.ജെ.കുര്യൻ.ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ സണ്ണി തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, കേരളാ കോൺഗ്രസ് ജോസഫ് ഉന്നതാധികാര സമിതിഅംഗം വറുഗീസ് മാമ്മൻ, അഡ്വ.രാജേഷ് ചാത്തങ്കരി, അഡ്വ. ബിനു വി.ഈപ്പൻ, ഈപ്പൻ കുര്യൻ, അരുന്ധതി അശോക്, അനിൽ മേരി ചെറിയാൻ, ജോൺ ഏബ്രഹാം, മിനിമോൾ ജോസ്, രാജു തോമസ്, വി.ഇ.കുര്യൻ, എൻ.കെ.സുധാകരൻ, ഏബ്രഹാം കുര്യൻ, ജോസ് തുമ്പേലി, ജോർജ് ജോസഫ് എന്നിവർ പ്രസംഗിച്ചു.