തിരുവല്ല: ജില്ലാ പഞ്ചായത്ത് പുളിക്കിഴ് ഡിവിഷൻ എൻ.ഡി.എ സ്ഥാനാർത്ഥി മിനു രാജേഷിന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന് പെരിങ്ങര സ്വീകരണം നൽകി. പെരിങ്ങര ജംഗ്ഷനിൽ നിന്നാരംഭിച്ച സ്വീകരണ പരിപാടി ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ശ്യാം മണിപ്പുഴ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് സെക്രട്ടറി അനീഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് ജില്ലാ അദ്ധ്യക്ഷൻ ഡോ. എ.വി ആനന്ദരാജ്, നിയോജകമണ്ഡലം പ്രസിഡന്റ് കെ.ബി മുരുകേഷ്, ബി.ജെ.പി ലീഗൽ സെൽ ജില്ലാ ജോ.സെക്രട്ടറി അഡ്വ. അഭിലാഷ് ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ ആശാദേവി, സോമ അനിൽ, വാർഡ് സ്ഥാനാർത്ഥികളായ അശ്വതി രാമചന്ദ്രൻ, എസ് സനൽ കുമാരി, ധന്യാ സോമൻ തുടങ്ങിയവർ പ്രസംഗിച്ചു. പര്യടനം ഇടിഞ്ഞില്ലത്ത് സമാപിച്ചു.