കോഴഞ്ചേരി : 2021 ഫെബ്രുവരി 14 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന മാരാമൺ കൺവെൻഷനു വേണ്ടിയുള്ള കമ്മിറ്റി രൂപികരിച്ചു. സുവിശേഷ സംഘം പ്രസിഡണ്ട് ഡോ.യുയാക്കിം മാർ കൂറിലോസ് തിരുമേനി പ്രസിഡണ്ടായും ജനറൽ കൺവീനറായി റവ.ജോർജ്ജ് എബ്രഹാം കൊറ്റനാടിനെയും, ലേഖക സെക്രട്ടറിയായി സി.വി.വർഗീസ്,കൺവെൻഷൻ നഗർ പന്തൽ ആൻഡ് പാലം ക്രമികരണ കമ്മിറ്റി കൺവീനർമാരായി റവ.സാമുവൽ സന്തോഷം, അനിൽ മാരാമൺ,അനീഷ് കുന്നപ്പുഴ, പ്രസ് കോൺഫറൻസ് ആൻഡ് മീഡിയ കമ്മിറ്റി കൺവീനർമാരായി അനീഷ് കുന്നപ്പുഴ, റോണി എം.സ്‌കറിയയേയും തിരഞ്ഞെടുത്തു.
വിവിധ സബ് കമ്മിറ്റികളുടെ കൺവീനർമാരായി റവ.സാമുവേൽ സന്തോഷം,റവ.വി.ടി ജോസൻ, റവ.സജി പി.സൈമൺ, റവ.മാത്യു എം. തോമസ്,റവ.അലക്‌സാണ്ടർ തരകൻ,റവ.അലക്‌സ് കെ.ചാക്കോ, പി. കെ. കുരുവിള, അനിഷ് കുന്നപ്പുഴ, ജിബു തോമസ്, പി.പി.ച്ചൻകുഞ്ഞ്, അനിൽ മാരമൺ, സജി വിളവിനാൽ, മാത്യു ടി. ഏബ്രഹാം, റോണി എം.സ്‌ക്കറിയ, സാലി ലാലു, മസ് ഡാനിയേൽ, ഡോ. ജോർജ് മാത്യു,ജോസ് ഫിലിപ്പ്, ഇവാ.ടി എം കോശി എന്നിവരെ തെരഞ്ഞെടുത്തു.