 
ഓമല്ലൂർ :കേന്ദ്രസർക്കാർ പദ്ധതികൾ താഴേത്തട്ടിൽ എത്തണമെങ്കിൽ വാർഡുകളിൽ എൻ.ഡി.എ ജയിക്കണമെന്നു മുൻ കേന്ദ്രമന്ത്രി അൽ ഫോൻസ് കണ്ണന്താനം പറഞ്ഞു. പഞ്ചായത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചക്കുളത്ത് ഭാഗത്തു നിന്നാരംഭിച്ച സ്ഥാനാർത്ഥികളുടെ സ്വീകരണ സമ്മേളനങ്ങൾ ഇലന്തൂരിൽ സമാപിച്ചു.
സ്ഥാനാർഥികളായ രവീന്ദ്ര വർമ അംബാനിലയം ( മഞ്ഞനിക്കര ), ജിസ സൂസൻ ദേവസ്യ (ടൗൺ ), ദീപാമധു (പന്ന്യാലി ), സുരേഷ് കുമാർ ഓലിത്തുണ്ടിൽ( പൈവള്ളി ), ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥികളായ രഞ്ജിനി അടകൽ (പുത്തൻ പീടിക), മനു (ഓമല്ലൂർ ), നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ, എൻ.ഡിഎ. പഞ്ചായത്ത് കൺവീനർ താഴൂർ ജയൻ , മഹിളാ മോർച്ച പ്രസിഡന്റ് അർച്ചന ആനന്ദ്, സെക്രട്ടറി അർച്ചന വിനോദ് ഐവേലിൽ എന്നിവർ പ്രസംഗിച്ചു.