07-star
തിരഞ്ഞെടുപ്പുകാലത്തു വലിയ കൊറോണ നക്ഷത്രം ഒരുക്കി മഹിമ ബാലസംഘം

കോന്നി : അട്ടച്ചാക്കൽ മഹിമ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിലെ ബാല സഭയുടെ നേതൃത്വത്തിൽ കൊവിഡ് നക്ഷത്രം ഒരുക്കി ശ്രദ്ധ നേടുന്നു. തിരഞ്ഞെടുപ്പിൽ ജനങ്ങൾ പാലിക്കേണ്ട മാനദണ്ഡങ്ങളും നിത്യ ജീവിതത്തിന്റെ തിരക്കിലേക്ക് കടന്നുപോകുമ്പോൾ കൊവിഡ് വൈറസിനെ ഒഴിവാക്കാനായി കൈകൊള്ളേണ്ട കരുതൽ നടപടികളും കൊവിഡ് സ്റ്റാറിൽ പതിച്ചിട്ടുണ്ട്. ബാല സംഘത്തിലെ കുട്ടികൾ കൊവിഡ് ബോധവൽക്കരണ പോസ്റ്ററുകളും കൊവിഡ് സംബന്ധിച്ച് വാർത്തകളും നെഹ്രു യുവ കേന്ദ്ര പുറത്തിറക്കിയ പോസ്റ്ററുകൾ ഒട്ടിച്ചാണ് കൊവിഡ് നക്ഷത്രം നിർമ്മിച്ചിരിക്കുന്നത്. ഗ്രാമത്തിൽ നിന്നും തന്നെ ഈറ വെട്ടി അതിൽ തുണി ഉപയോഗിച്ചാണ് നക്ഷത്രം നിർമ്മിച്ചിരിക്കുന്നത്. അട്ടച്ചാക്കൽ ഈസ്റ്റ് ജംഗ്ഷനിൽ സ്ഥാപിച്ച നക്ഷത്രം ഏറെ ശ്രദ്ധയാകർഷിക്കുന്നു. സാമൂഹിക രംഗത്ത് വ്യത്യസ്ഥമായ ഏറെ പ്രവർത്തനങ്ങൾ മഹിമ ക്ലബ് നടത്തുന്നുണ്ട്.