 
ചെങ്ങന്നൂർ: സ്വാതന്ത്ര്യ സമര സേനാനിയും ചെങ്ങന്നൂരിലെ മുതിർന്ന അഭിഭാഷകനുമായ പേരിശ്ശേരി മലക്കീഴ് നടുക്കേൽ വാരിയത്ത് എം. ശ്രീധര വാര്യർ (94) പാലക്കാട്ടുള്ള മകന്റെ വസതിയിൽ നിര്യാതനായി. സംസ്‌കാരം നടത്തി. പ്രമുഖ സിവിൽ അഭിഭാഷകനായിരുന്ന വാരിയർ 55 വർഷക്കാലം പ്രാക്ടീസ് നടത്തി. ചെങ്ങന്നൂർ നഗരസഭയുടെയും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും അഭിഭാഷകനായിരുന്നു. കുറച്ചു നാൾ പബ്‌ളിക്ക് പ്രോസിക്യൂട്ടറായും സേവനമനുഷ്ഠിച്ചു. ശ്രീമൂലം പ്രജാ സമിതിയംഗമായിരുന്ന പരേതനായ മാധവ വാര്യരുടെ മകനാണ്. ഭാര്യ പരേതയായ ലക്ഷ്മിക്കുട്ടിയമ്മ ബുധനൂർ വടക്കേ വാരിയം കുടുംബാംഗമാണ്. മക്കൾ: എസ്.കുസുമ കുമാരി, എസ്. സോമനാഥ വാരിയർ (എറണാകുളം) എസ്. സതീഷ് കുമാർ (പാലക്കാട്) പരേതനായ എസ്. വേണുകുമാർ മരുമക്കൾ: പി.ആർ രുദ്രവാരിയർ, ലത വേണുകുമാർ, അംബിക സോമൻ, പുഷ്പ സതീഷ്.