drink

പത്തനംതി​ട്ട : തി​രഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആറിന് വൈകിട്ട് ആറു മുതൽ എട്ടിന് തി​രഞ്ഞെടുപ്പ് പൂർത്തിയാകുന്ന സമയം വരെ പത്തനംതിട്ട ജില്ലയിൽ ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ പി.ബി.നൂഹ് അറിയിച്ചു.
സർക്കാർ മദ്യവിൽപന ശാലകൾ, ബാറുകൾ, ബിയർ പാർലറുകൾ എന്നിവ തുറന്നു പ്രവർത്തിക്കുന്നത് കർശനമായി നിരോധിച്ചു. കൂടാതെ മദ്യം സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും ശിക്ഷാർഹമാണ്.