കൊടുമൺ : കൊടുമൺ പൊലീസ് സ്റ്റേഷന് സമീപത്തായി വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി റോഡു തകർന്നു. ശക്തമായ ഒഴുക്കിൽ റോഡ് പൂർണമായും തകർന്ന നിലയിലാണ്. ഏഴംകുളം മുതൽ കൈപ്പട്ടൂർ വരെയുള്ള ഭാഗങ്ങളിൽ നിരവധിയിടങ്ങളിലാണ് പൈപ്പ് പൊട്ടി റോഡ് തകർന്നിട്ടുള്ളത്.അടിന്തര നടപടിയെടുക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാണ്.