കാട വളർത്തൽ പരിശീലനം

പത്തനംതിട്ട: മഞ്ഞാടി ഡക്ക് ട്രെയിനിംഗ് ഇൻസ്റ്റിറ്റിയൂട്ട് ആൻഡ് ഹാച്ചറിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10.30 മുതൽ ഒന്നു വരെ കാട വളർത്തലിൽ സൗജന്യ ഓൺലൈൻ പരിശീലന ക്ലാസ് നടക്കും. താല്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 9188522711.

സ്‌കോളർഷിപ്പ് വിതരണം

പത്തനംതിട്ട : കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുളള വിദേശമദ്യ, ബാർ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കൾക്ക് (നിലവിൽ തുടർ വിദ്യാഭ്യാസ കോഴ്‌സുകളിൽ പഠിക്കുന്നവർക്ക്) 201920 അദ്ധ്യയന വർഷത്തേക്ക് സ്‌കോളർഷിപ്പ്, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുളള ലാപ്‌ടോപ്പ് എന്നിവ വിതരണം ചെയ്യുന്നതിനുളള അപേക്ഷ ക്ഷണിച്ചു.
ടി.ടി.സി, ഐ.ടി.ഐ, പ്ലസ് ടു, ഡിഗ്രി കോഴ്‌സ്, പോസ്റ്റ് ഗ്രാജുവേറ്റ്, പ്രൊഫഷണൽ കോഴ്‌സുകൾ, വിവിധ ഡിപ്ലോമ കോഴ്‌സുകൾ എന്നിവയ്ക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതും യോഗ്യതാ പരീക്ഷയിൽ 50 ശതമാനം മാർക്ക് വാങ്ങിയിട്ടുളളതുമായ അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുളള തൊഴിലാളികളുടെ മക്കളായ വിദ്യാർത്ഥികൾ കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ മേഖലാ ഓഫീസുകളിൽ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷയുടെ രണ്ട് പകർപ്പുകൾ, വിദ്യാർത്ഥിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ , യോഗ്യത പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടി ഈ മാസം 31ന് വൈകിട്ട് അഞ്ചിന് മുമ്പ് ബന്ധപ്പെട്ട മേഖലാ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർമാർക്ക് അപേക്ഷ സമർപ്പിക്കണം. ഫോൺ: 0471 2460667, abkari.tvpm@gmail.com.

സ്‌പോട്ട് അഡ്മിഷൻ

ചെന്നീർക്കര : ഗവ.ഐ.ടി.ഐ യിൽ എൻ.സി.വി.ടി അംഗീകാരമുള്ള ഏകവത്സര കോഴ്‌സായ പ്ലംബർ ട്രേഡിൽ ഒഴിവുകളിൽ സ്‌പോട്ട് അഡ്മിഷൻ നടക്കും.ഐ.ടി.ഐ അഡ്മിഷന് താത്പര്യമുള്ളവർ ഈ മാസം 10ന് രാവിലെ 10 ന് എല്ലാ അസൽ സർട്ടിഫിക്കറ്റുമായി ചെന്നീർക്കര ഐ.ടി.ഐ യിൽ ഹാജരാകണം. ഫോൺ 0468 2258710.

അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട : മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റീസ് വിഷയത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ 2021 ജനുവരി ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദൂര വിദ്യാഭ്യാസ രീതിയിലാണ് കോഴ്‌സ് നടക്കുക. പ്ലസ് ടു യോഗ്യതയുളളവർക്ക് അപേക്ഷിക്കാം.പ്രായപരിധി ബാധകമല്ല. സ്‌കൂൾ അദ്ധ്യാപകർ, സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാർ, സൈക്കോളജിസ്റ്റ്, എഡ്യൂക്കേഷൻ തെറാപ്പിസ്റ്റ് എന്നിവർക്ക് മുൻഗണന. കോഴ്‌സ് പൂർത്തീകരിക്കുന്നവർക്ക് സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ നൽകുന്ന സർട്ടിഫിക്കറ്റുകൾ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 20. വിശദ വിവരങ്ങൾക്ക് www.srccc.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. ഫോൺ: 0471 2325101.

അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട : വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സ്‌കോൾകേരള നടത്തുന്ന അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2020-22 ബാച്ചിൽ സംസ്ഥാനത്തെ ഏതെങ്കിലും ഒരു റഗുലർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഒന്നാം വർഷം ബി ഗ്രൂപ്പിൽ പ്രവേശനം നേടിയവരായിരിക്കണം. www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന നാളെ മുതൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്‌സ് ഫീസ് 500രൂപ. കോഴ്‌സ് ഫീസ് ഓൺലൈനായും (ഇന്റർനെറ്റ് ബാങ്കിംഗ്/ഡെബിറ്റ്/ക്രഡിറ്റ് കാർഡ് മുഖേന), ഓഫ്‌ലൈനായും (പോസ്റ്റ് ഓഫീസ് മുഖേന) അടയ്ക്കാം. ഫീസ് വിവരങ്ങൾക്കും,രജിസ്‌ട്രേഷനും സ്‌കോൾകേരളയുടെ വെബ്‌സൈറ്റ് സന്ദർശിക്കുക. പിഴ കൂടാതെ ഈ മാസം 31 വരെയും, 60രൂപ പിഴയോടെ 2021 ജനുവരി എട്ട് വരെയും രജിസ്റ്റർ ചെയ്യാം .അന്വേഷണങ്ങൾക്ക് സംസ്ഥാന/ജില്ലാ ഓഫീസുകളിലെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.ഫോൺ: 04712342950 , 2342369, 2342271.