 
അടൂർ : നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് അടൂർ ശ്രീമൂലം മാർക്കറ്റിന് സമീപം കൊറ്റനാട് പുത്തൻവീട്ടിൽ അലക്സാണ്ടർ ടൈറ്റസ് (ബാബു- 57) മരിച്ചു. അടൂർ - ഭരണിക്കാവ് ദേശീയപാതയിൽ കടമ്പനാടിനും കല്ലുകുഴിക്കുമിടയിൽ ഞായറാഴ്ച രാത്രിയിലായിരുന്നു അപകടം
കടമ്പനാട് ഭാഗത്തുനിന്ന് അടൂരിലേക്ക് പോവുകയായിരുന്നു. അടൂർ കെ. എസ്. ആർ. ടി. സി ജംഗ്ഷനിലെ കിക്കോ സ്പോട്സ് സ്ഥാപനം ഉടമയാണ്. സംസ്കാരംബുധനാഴ്ച വൈകിട്ട് 4 ന് ആനന്ദപ്പള്ളി സെന്റ്മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ . ഭാര്യ : അനു അലക്സാണ്ടർ. മക്കൾ : അലൻ, ആരോൺ.