 
തിരുവല്ല: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. നെടുമ്പ്രം ചിറയമാലിൽ എൻ.സി. ശശി (61) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് തിരുവല്ല-അമ്പലപ്പുഴ റോഡിൽ ഒറ്റത്തെങ്ങ് ജംഗ്‌ഷന് സമീപം നിൽക്കുമ്പോൾ ബൈക്കിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ക്കാരം നാളെ രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ:കമലമ്മ. മക്കൾ: കലേഷ്‌കുമാർ, സി.എസ്. കല, മരുമക്കൾ: കൃഷ്ണവേണി, സുധീരൻ.