pg-gopakumar
പി.ജി ഗോപകുമാർ

പത്തനംതിട്ട : സംസ്ഥാന സഹകരണ യൂണിയൻ മാനേജിംഗ് കമ്മിറ്റിയിലേക്ക് ജില്ലയിൽ നിന്ന് രണ്ടുപേർ തിരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ സഹകരണ സ്ഥാപനങ്ങളിലെ മാനേജ്‌മെന്റിന്റെ പ്രതിനിധിയായി സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റംഗം പി.ജെ അജയകുമാറും സഹകരണ ജീവനക്കാരുടെ പ്രതിനിധിയായി വള്ളിക്കോട് സഹകരണ ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി പി ജി. ഗോപകുമാറുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.ജെ അജയകുമാർ നിലവിൽ വള്ളിക്കോട് സഹകരണബാങ്ക് പ്രസിഡന്റാണ്. പി.ജിഗോപകുമാർ കോ–ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന എക്‌സിക്യൂട്ടീവംഗവും മുൻ ജില്ലാ സെക്രട്ടറിയുമാണ്. സഹകരണയൂണിയൻ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എല്ലാ ഇടതുപക്ഷ സ്ഥാനാർത്ഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് സഹകരണ യൂണിയൻ മന്ദിരത്തിൽ ചേർന്ന യോഗത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റു.