പ്രമാടം : മുൻ തിരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്ഥമായി പ്രമാടത്ത് ബൂത്തുകൾ മാറ്റിയത് വോട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. നേതാജി ഹയർ സെക്കൻഡറി സ്കൂളിൽ വർഷങ്ങളായി വോട്ട് ചെയ്തവർക്ക് ഇത്തവണ ഗവ.എൽ.പി സ്കൂളാണ് പോളിംഗ് ബൂത്തായി അനുവദിച്ചത്. മിക്കവരും നേതാജിയിലെ പോളിംഗ് ബൂത്തിൽ കയറിയ ശേഷമാണ് അബദ്ധം മനസിലാക്കി എൽ.പി സ്കൂളിലേക്ക് പിന്നീട് പോയത്. സ്ളിപ്പുകളിൽ ബൂത്ത് വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നെങ്കിലും ഭൂരിഭാഗം വോട്ടർമാരും ഇത് നോക്കാത്തെ പഴയ ഓർമ്മയിൽ നേതാജിയിൽ എത്തുകയായിരുന്നു.