കൊടുമൺ: അങ്ങാടിക്കൽ എസ്.എൻ.വി സ്കൂളിലെ രണ്ടാമത്തെ ബൂത്തിൽ പോളിംഗ് തുടങ്ങി രണ്ട് മണിക്കൂർ കഴിഞ്ഞപ്പോഴേക്കും പോളിംഗ് മെഷീൻ പണിമുടക്കി. രാവിലെ 9 മുതൽ 11.15വരെ പോളിംഗ് മുടങ്ങിയത്.എൽ.ഡി.എഫിന് കള്ളവോട്ട് ചെയ്യാൻ വേണ്ടി പോളിംഗ് യന്ത്രത്തിൽ തകരാറുണ്ടിക്കിയെന്ന യു.ഡി.എഫ് ആരോപണം സംഘർഷാവസ്ഥയുണ്ടാക്കി. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി.പുതിയ യന്ത്രം കൊണ്ട് വന്ന് പോളിംഗ് പുനരാരംഭിച്ചു. വോട്ടെടുപ്പിന് രണ്ടേകാൽ മണിക്കൂർ അധിക സമയം അനുവദിക്കുമെന്ന് റിട്ടേണിംഗ് ഒാഫീസർ അറിയിച്ചു.