 
പത്തനംതിട്ട: കൊവിഡിന്റെ ഭീതി വോട്ടർമാരുടെ മനസ് മാറ്റിയില്ല. മഴയെ സംശയിച്ച് നേരത്തേ വാേട്ടിട്ട് വീട്ടിൽ മടങ്ങിയെത്തി. കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കുമായി വൈകുന്നേരം വിട്ടുകൊടുത്തു. കനത്ത പോളിംഗ് നടത്തി ഇനി ഒരാഴ്ച കാത്തിരിക്കും, ഫലമറിയാൻ. സംഘർഷമില്ലാതെ സമാധാനത്തോടെ വോട്ടെടുപ്പ് പൂർത്തിയാക്കിയതിന്റെ ആശ്വാസത്തിലാണ് ജില്ലാ ഭരണകൂടവും ഉദ്യോഗസ്ഥരും. മികച്ച പോളിംഗ് തങ്ങളെ തുണയ്ക്കുമെന്ന അവകാശവാദത്തിലാണ് ആവേശകരമായ പോരാട്ടം നടത്തിയ മൂന്ന് മുന്നണികളും.
ആദ്യ രണ്ട് മണിക്കൂറിൽ തന്നെ ജില്ല 10ശതമാനം പോളിംഗുമായി മുന്നിലെത്തിയിരുന്നു. പിന്നെ പതിയെ കയറി ഉച്ചയ്ക്ക് ഒരു മണിയോടെ 50 ശതമാനം കടന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇന്നലെ രാത്രി എട്ടുമണി വരെയുള്ള കണക്കിൽ...............ശതമാനമാണ് ജില്ലയിലെ പോളിംഗ്. നഗരസഭകളിലും ഗ്രാമങ്ങളിലും മികച്ച പോളിംഗ് രേഖപ്പെടുത്തി.
സാമൂഹിക അകലം പാലിക്കാൻ ക്യൂ നിൽക്കുന്നതിന് ബൂത്തുകൾക്കു മുന്നിൽ പ്രത്യേകം അടയാളപ്പെടുത്തിരുന്നു. ഉച്ചയോടെ വോട്ടർമാരുടെ എണ്ണം കൂടിയതിനാൽ പലയിടങ്ങളിലും ചട്ടം പാലിക്കാൻ കഴിഞ്ഞില്ല.