 
പത്തനംതിട്ട : റാന്നി ഇടമുറി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ബൂത്തിൽ സ്ഥാനാർത്ഥിയുടെ ബന്ധു കുഴഞ്ഞുവീണ് മരിച്ചു. റാന്നി നാറാണംമൂഴി പഞ്ചായത്തിലെ ഒന്നാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി സാംജി ഇടമുറിയുടെ മുത്തച്ഛന്റെ അനുജൻ നാറാണംമൂഴി പുതുപ്പറമ്പിൽ മത്തായി (90) ആണ് മരിച്ചത്. ഇന്നലെ രാവിലെ എഴരയോടെ വോട്ട് ചെയ്യാനെത്തിയതായിരുന്നു. വോട്ട് ചെയ്യുന്നതിന് മുമ്പ് കുഴഞ്ഞുവീണു. സംസ്‌കാരം പിന്നീട്.മക്കൾ: തോമസ് (യു.എസ്.എ), റോസമ്മ, സൂസമ്മ, എൽസമ്മ, പരേതരായ ജോയി, രാജു.