അടൂർ: പള്ളിക്കൽ ഗ്രാമ പഞ്ചായത്തിൽ കള്ളവോട്ട് ചെയ്തതായി പരാതി. രണ്ട് വാർഡുകളിൽ സി.പി.എം പ്രവർത്തകൻ വോട്ട് രേഖപ്പെടുത്തിയതായാണ് തിരഞ്ഞെടുപ്പ് കമ്മീഷന് യു.ഡി.എഫ് പരാതി നൽകിയത്. നാലാം വാർഡിലെ ഹിരണ്യനല്ലൂർ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിലും അഞ്ചാം വാർഡിലെ ആലുംമൂട് അങ്കണവാടി ബൂത്തിലുമാണ് വോട്ട് ചെയ്തതായി പരാതിയിൽ പറയുന്നത്.