ചെങ്ങന്നൂർ: വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കിയപ്പോൾ ചെങ്ങന്നൂരിൽ അഞ്ചിടത്ത് മണിക്കൂറുകളോളം പോളിംഗ് മുടങ്ങി. പുലിയൂർ പഞ്ചായത്തിലെ പേരിശേരി മൂന്നാം വാർഡിലെ ഗവ.യു.പി.സ്‌കൂൾ, ഒൻപതാം വാർഡ് പുലിയൂർ സെൻട്രൽ ബൂത്തായ പുലിയൂർ എച്ച.എസ്.എസ്, വാർഡ്13 ന്റെ പുലിയൂർ പടിഞ്ഞാറ് ബൂത്ത്, പാണ്ടനാട് പഞ്ചായാത്ത് വാർഡ് ഒന്ന് പ്രമട്ടകര ബൂത്ത്, രണ്ടാം വാർഡ് പാണ്ടനാട് കോട്ടയം ബൂത്തുകളിലുമാണ് രണ്ടു മണിക്കൂറിലെറെ പോളിംഗ് യന്ത്രങ്ങൾ തകരാറിയിലായത്. പിന്നീട് സങ്കേതിക വിദഗ്ദ്ധർ എത്തി പരിശോധിച്ച ശേഷം പകരം സംവിധാനം ഏർപ്പെടുത്തി വോട്ടെടുപ്പ് തുടർന്നു. എല്ലാ ബൂത്തുകളിലും വൈകിട്ട് ആറു വരെയായിരുന്നു പോളിംഗ്.