റാന്നി: ബൂത്ത് പ്രവർത്തിച്ച കെട്ടിടത്തിന് പിന്നിൽ നിന്ന് വോട്ടെടുപ്പിനു ശേഷം മദ്യപിച്ചതിന് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറെ പൊലീസ് അറസ്റ്റുചെയ്തു. വെച്ചൂച്ചിറ കോളനി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ ബൂത്തിൽ നിന്ന് വെച്ചൂച്ചിറ പഞ്ചായത്ത് സെക്രട്ടറി ജോൺ ഗ്രീക്ക് ആണ് അറസ്റ്റിലായത്. വോട്ടെടുപ്പിന് ശേഷം സ്‌കൂൾ കെട്ടിടത്തിന് പിന്നിലിരുന്ന് മദ്യപിച്ച ജോണിനെ നാട്ടുകാർ തടഞ്ഞുവച്ച് വെച്ചൂച്ചിറ പൊലീസിൽ അറിയിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയ ശേഷം ജാമ്യത്തിൽ വിട്ടു.