പത്തനംതിട്ട: വൈദഗ്ദ്ധ്യം ആവശ്യമായ ദന്തചികിത്സയും ശസ്ത്രക്രിയയും ചെയ്യാൻ ആയുർവേദ ഡോക്ടർമാരെ അനുവദിക്കുന്ന കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഇന്ത്യൽ ഡെന്റൽ അസോസിയേഷൻ നാളെ നടത്തുന്ന പണിമുടക്കിൽ ജില്ലയിലെ ഡോക്ടർമാരും പങ്കെടുക്കുമെന്ന് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ പത്തനംതിട്ട ബ്രാഞ്ച് പ്രസിഡന്റ് ഡോ.രാലു വർഗീസും സെക്രട്ടറി ഡോ.പ്രവീൺകുമാറും അറിയിച്ചു.