അദാലത്ത്


പത്തനംതിട്ട- കോഴഞ്ചേരി താലൂക്കിലെ പരാതി പരിഹാര അദാലത്ത് ഡിസംബർ 11 നും കോന്നി , റാന്നി താലൂക്കുകളിൽ യഥാക്രമം 21നും 28നും നടക്കും. നവംബർ 23 ന് നിശ്ചയിച്ചിരുന്ന അദാലത്തിലേക്ക് ലഭിച്ചിട്ടുള്ള അപേക്ഷകളാണ് കോഴഞ്ചേരി താലൂക്ക് അദാലത്തിൽ പരിഗണിക്കുന്നത്. കോന്നി, റാന്നി താലൂക്കുകളിലെ പരാതി പരിഹാര അദാലത്തിലേക്കുള്ള അപേക്ഷകൾ 10 മുതൽ 14 വരെ അക്ഷയകേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യാം.

ഡി.സി.എ കോഴ്‌സ്


പത്തനംതിട്ട- പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള സ്‌കോൾകേരള മുഖാന്തിരം തിരഞ്ഞെടുക്കപ്പെട്ട സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് ആറാം ബാച്ചിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി / സർക്കാർ അംഗീകൃത തത്തുല്യ യോഗ്യതയുളള ആർക്കും പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. www.scolekerala.org എന്ന വെബ് സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാം. ഫോൺ : 0471 2342950, 2342369.

ഇറച്ചിക്കോഴി വളർത്തൽ


പത്തനംതിട്ട- മഞ്ഞാടി ഡക്ക് ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ട് ആൻഡ് ഹാച്ചറിയുടെ നേതൃത്വത്തിൽ ഡിസംബർ16,17 ദിവസങ്ങളിൽ രാവിലെ 10.30 മുതൽ ഒന്നു വരെ ഇറച്ചിക്കോഴിവളർത്തൽ എന്ന വിഷയത്തിൽ സൗജന്യ ഓൺലൈൻ പരിശീലന ക്ലാസ് നടക്കും. താല്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9188522711.

അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട- കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നോളഡ്ജ് സെന്ററിൽ പി.എസ്.സി നിയമന അംഗീകാരമുള്ള ഡി.സി.എ, പി.ജി.ഡി.സി.എ, ഡാറ്റഎൻട്രി, ടാലി ആൻഡ് എം.എസ് ഓഫീസ് എന്നീ കോഴ്‌സ്‌കൾക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04692785525, 8078140525, ksg.keltron.in.