പത്തനംതിട്ട : വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സ്ഥാപക ദിനാചരണം പത്തനംതിട്ട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ കോർണറിൽ വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി എസ്.മീരാ സാഹിബ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഹബീബ് മുഹമ്മദ് പതാകയുയർത്തി. കൊവിഡ് മാനദണ്ഡങ്ങൾപാലിച്ചാണ് പരിപാടി നടത്തിയത്. വഴിയോര കച്ചവട സംരക്ഷണ നിയമം കേരളം മുഴുവൻ നടപ്പാക്കുക, അന്യായമായ ഒഴിപ്പിക്കൽ അവസാനിപ്പിക്കുക എന്നീ ആവശ്യം യോഗം മുന്നോട്ട് വച്ചു. ഏരിയ സെക്രട്ടറി എസ്. മെഹർജാൻ സംസാരിച്ചു.