പത്തനംതിട്ട : മെഴുവേലി പഞ്ചായത്ത് പത്താം വാർഡ് എൻ.ഡി.എ സ്ഥാനാർഥി അഭിതാ രാജിനെ അസഭ്യം പറയുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ബി.ജെ.പി സംഘ പരിവാർ പ്രവർത്തകനായ സന്തോഷ് കുമാർ ആങ്ങാട്ടിനെ കള്ള വോട്ട് ചോദ്യം ചെയ്തതിന്റെ പേരിൽ സി.പി.എം പ്രവർത്തകർ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട പ്രതിഷേധിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരാജയ ഭീതിയിൽ വിറളി പൂണ്ട സി.പി.എം അക്രമം അഴിച്ചു വിടുകയാണെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് പറഞ്ഞു.