പത്തനംതിട്ട : ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പുതിയ ഭരണസമിതികൾ ചുമതല ഏറ്റെടുക്കുമ്പോൾ സുതാര്യതയും ജനപങ്കാളിത്തവും വികസനവും നിയമപ്രകാരം പുലരാനും, അഴിമതി തടയാനും ലക്ഷ്യമിട്ട് ജന ശാക്തീകരണ ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ അഞ്ചുപേരടങ്ങുന്ന നിഴൽ ഭരണസമിതികൾ രൂപീകരിക്കുവാൻ തയാറെടുക്കുന്നു.
ലോക അഴിമതി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജന ശാക്തീകരണ ഗവേഷണകേന്ദ്രവും പത്തനംതിട്ട ദിശയുമായി സഹകരിച്ച് നടത്തുന്ന വിവിധ സന്നദ്ധസംഘടനകളുടെ യോഗത്തിലാണ് തീരുമാനം എടുത്തത്.

യോഗം പത്തനംതിട്ട ദിശാ പ്രസിഡന്റ് എം ബി ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു.

ജന ശാക്തീകരണ ഗവേഷണകേന്ദ്രം ജനറൽ സെക്രട്ടറി എൻ.കെ.ബാലൻ അഴിമതി വിരുദ്ധ പ്രതിജ്ഞചൊല്ലിക്കൊടുത്തു. ഷാൻ രമേശ് ഗോപൻ, സന്തോഷ് കുമാർ ഉണ്ണിത്താൻ, പി.സിരാജൻ വല്ലന,ഷിജു എം.സാംസൺ,ഹരിപ്രസാദ്, ആശാ ജോൺ, രാധാമണി, വിഷ്ണുരാജ് എന്നിവർ സംസാരിച്ചു. നിഴൽ ഭരണസമിതി പ്രവർത്തനങ്ങളിൽ താല്പര്യമുള്ളവർക്ക് 8589021462, 8547788944, 9745591965, 9947387709,
9947387709 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.