പന്തളം: പന്തളം നഗരസഭയിൽ അധികാരം നേടുമെന്ന അത്മവിശ്വാസത്തോടെയാണ് മുന്നണികൾ. 33 ഡിവിഷനുകളാണ് നഗരസഭയിലുള്ളത് . 14 സിറ്റുകൾ നേടിയ ഇടതുമുന്നണിക്കായിരുന്നു ഭരണം. ഇത്തവണ 23 ൽ കൂടുതൽ സീറ്റ് ലഭിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. യു ഡി എഫിന് കഴിഞ്ഞ തവണ 11 സീറ്റേകിട്ടിയിരുന്നുള്ളു .ഇത്തവണ 20 സിറ്റ് ലഭിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ 7 സീറ്റ് ലഭിച്ച എൻ.ഡിയും ശുഭാപ്തി വിശ്വാസത്തിലാണ്. എസ് ഡി പി ഐ ക്ക് ഒരു സീറ്റുണ്ട്.
കുളനട ഗ്രാമപഞ്ചായത്തിൽ ഭരണം നിലനിറുത്തുമെന്നാണ് ബി.ജെ.പി.യുടെ അവകാശവാദം. 16 വാർഡുകളുണ്ട്. കഴിഞ്ഞ തവണ ബി ജെ പി 7, എൽ ഡി എഫ് 5,യൂ ഡി എഫ് 4 എന്നിങ്ങനെയായിരുന്ന കക്ഷി നില.ഇത്തവണ 9 സിറ്റ് ലഭിക്കുമെന്നാണ് ബി ജെ പി കേന്ദ്രങ്ങൾ കണക്കുകൂട്ടുന്നത്. എൽ ഡി എഫ് 9 വാർഡുകളിലും യുഡി എഫ് 10 വാർഡുകളിലും വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പന്തളം തെക്കേക്കര പഞ്ചായത്ത് ഭരണം ഇത്തവണയും നിലനിറുത്തുമെന്ന് എൽഡിഎഫ് നേതാക്കൾ പറയുന്നു. 10 സീറ്റുകളിൽ കൂടുതൽ ലഭിക്കും. 10 സീറ്റിൽ വിജയിക്കുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നു. 9 സീറ്റി ൽ വിജയിക്കുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. 14 വാർഡുകളാ ണുള്ളത് . കഴിഞ്ഞ തവണ എൽ ഡി എഫ് 5 ബിജെപി 5 യൂ ഡി എഫ് 3 സ്വതന്ത്ര 1 എന്നിങ്ങനെയായിരുന്നു കക്ഷി നില. സ്വതന്ത്രയെ പ്രസിഡന്റാക്കി ഭരണം നടത്തുകയായിരുന്നു എൽ ഡി എഫ് ,. യു.ഡി..എഫ് ഭരിക്കുന്ന തുമ്പമൺ ഗ്രാമപഞ്ചായത്തിൽ ഇത്തവണയും 10 സീറ്റിൽ വിജയിച്ച് ഭരണം നിലനിറുത്തുമെന്ന് നേതാക്കൾ പറയുന്നു. 9 സീറ്റുകളിൽ വിജയിക്കുമെന്നാണ് എൽഡി.എഫിന്റെ പ്രതീക്ഷ. ബി ജെ പി കഴിഞ്ഞ തവണ ഒരു സിറ്റിൽ വിജയിച്ചിരുന്നു. ഇത്തവണ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന പ്രതീഷയിലാണവർ. 13 വാർഡുകളുണ്ട്. കഴിഞ്ഞ തവണ കോൺഗ്രസ് 7, എൽ ഡി എഫ് 4, ബി.ജെ.പി. 1, സ്വതന്ത്ര 1 എന്നിങ്ങനെയായിരുന്നു കക്ഷിനില .