ചെങ്ങന്നൂർ: പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 9 ജെ..ബി എസ് വന്മഴി, വാർഡ് അഞ്ച് കാടുവെട്ടൂർ പള്ളി ബൂത്ത് എന്നിവിടങ്ങളിൽ കൊവിഡ് രോഗികൾ വോട്ടു ചെയ്തതായി പരാതി. ഇവർ ഇന്നലെ രാവിലെയാണ് ചെങ്ങന്നൂർ ജില്ലാ ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ ലാബിൽ കൊവിഡ് (ആന്റിജൻ) പശോധന നടത്തിയത്. ഉച്ചയ്ക്ക് ശേഷം ചെങ്ങന്നൂർ ലാബിൽനിന്നും പാണ്ടനാട് സെന്ററിലെ ആരോഗ്യ പ്രവർത്തകരെ ഫോണിൽ വിളിച്ച് പരിശോധനാ ഫലം പോസിറ്റീവാണെന്ന് അറിയിക്കുകയായിരുന്നു. ആരോഗ്യ വകുപ്പ് അധികൃതർ വിവരം അന്വേഷിച്ച് ചെന്നപ്പോഴാണ് അറിയുന്നത് പോസിറ്റീവായവർവോട്ടു ചെയ്ത് മടങ്ങിഎന്ന്. വോട്ടു നഷ്ടപ്പെടുമെന്നു കരുതിയ ഇവർ ജീവനക്കാരെയും, ഇലക്ഷൻ കമ്മീഷനെയും ഒരുപോലെ വഞ്ചിക്കുകയായിരുന്നു. ഇതേത്തുടർന്ന് ആരോഗ്യ വകുപ്പ് തുടർനടപടിസ്വീകരിച്ചു.