കൊടുമൺ: കനാൽ നിർമ്മാണത്തിലെ അപകാത്ത കാരണം പന്തളം തെക്കേക്കര പഞ്ചായത്തിലെ ഇടമാലിയിൽ വർഷങ്ങളായി വെള്ളം കിട്ടുന്നില്ല. കെ ഐ പി പദ്ധതിയിൽ ഒരിപ്പുറം സബ് ഡിവിഷൻ നിർമ്മിച്ച കനാലാണിത്. ഭഗവതി പടി ,തോലുഴം ഏലകളിൽ വെള്ളം ഇല്ലാത്തതിനാൽ കൃഷിചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. വേനൽ കനത്തതോടെ ഈ പ്രദശങ്ങളിലെ കിണറുകളിലും വെള്ളമില്ല .തോമ്പിൽപടി ഭാഗത്ത് കനാൽ കുറച്ചു നാളുകൾ മുമ്പ് തകർന്നിരുന്നു. ഇത് നന്നാക്കാതെ വന്നപ്പോൾ രാഷ്ട്രീയ പാർട്ടികൾ സരമം നടത്തിയ ശേഷമാണ് അറ്റകുറ്റപ്പണി നടത്തിയത്. വെള്ളമെത്തിക്കുന്ന കാര്യത്തിൽ അപ്പോഴും നടപടി ഉണ്ടായില്ല. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.