പത്തനംതിട്ട : തദ്ദേശ സ്വയം രണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജം. നഗരസഭയുടെ പേര് വോട്ടെണ്ണൽ കേന്ദ്രം എന്ന ക്രമത്തിൽ- അടൂർ നഗരസഭ അടൂർ ഹോളി എയ്ഞ്ചൽസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ. പത്തനംതിട്ട നഗരസഭ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയം. തിരുവല്ല നഗരസഭ തിരുവല്ല എം.ജി.എം ഹയർ സെക്കൻഡറി സ്‌കൂൾ. പന്തളം നഗരസഭ പന്തളം എൻ.എസ്.എസ് കോളജ്.
ബ്ലോക്ക് പഞ്ചായത്തിന്റെ പേര് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകൾ, വോട്ടെണ്ണൽ കേന്ദ്രത്തിന്റെ പേര് എന്ന ക്രമത്തിൽ-- .
മല്ലപ്പള്ളി ബ്ലോക്ക് ആനിക്കാട്, കവിയൂർ, കൊറ്റനാട്, കല്ലൂപ്പാറ, കോട്ടാങ്ങൽ, കുന്നന്താനം, മല്ലപ്പള്ളി മല്ലപ്പള്ളി സി.എം.എസ് ഹയർ സെക്കൻഡറി സ്‌കൂൾ.
പുളിക്കീഴ് ബ്ലോക്ക് കടപ്ര, കുറ്റൂർ, നിരണം, നെടുമ്പ്രം, പെരിങ്ങര തിരുവല്ല കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്‌കൂൾ.
കോയിപ്രം ബ്ലോക്ക് അയിരൂർ, ഇരവിപേരൂർ, കോയിപ്രം, തോട്ടപ്പുഴശേരി, എഴുമറ്റൂർ, പുറമറ്റം പുല്ലാട് വിവേകാനന്ദ ഹൈസ്‌കൂൾ.
ഇലന്തൂർ ബ്ലോക്ക് ഓമല്ലൂർ, ചെന്നീർക്കര, ഇലന്തൂർ, ചെറുകോൽ, കോഴഞ്ചേരി, മല്ലപ്പുഴശേരി, നാരങ്ങാനം കോഴഞ്ചേരി സെന്റ് തോമസ് കോളജ്.
റാന്നി ബ്ലോക്ക് റാന്നി പഴവങ്ങാടി, റാന്നി, റാന്നി അങ്ങാടി, റാന്നി പെരുനാട്, വടശേരിക്കര, ചിറ്റാർ, സീതത്തോട്, നാറാണംമൂഴി, വെച്ചൂച്ചിറ റാന്നി പെരുമ്പുഴ എം.എസ് ഹയർ സെക്കൻഡറി സ്‌കൂൾ.
കോന്നി ബ്ലോക്ക് കോന്നി, അരുവാപ്പുലം, പ്രമാടം, മൈലപ്ര, വള്ളിക്കോട്, തണ്ണിത്തോട്, മലയാലപ്പുഴ കോന്നി എലിയറയ്ക്കൽ അമൃത വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ.
പന്തളം ബ്ലോക്ക് പന്തളം തെക്കേക്കര, തുമ്പമൺ, കുളനട, ആറന്മുള, മെഴുവേലി പന്തളം എൻ.എസ്.എസ് കോളജ്.
പറക്കോട് ബ്ലോക്ക് ഏനാദിമംഗലം, ഏറത്ത്, ഏഴംകുളം, കടമ്പനാട്, കലഞ്ഞൂർ, കൊടുമൺ, പളളിക്കൽ അടൂർ കേരള യൂണിവേഴ്‌സിറ്റി ബിഎഡ് സെന്റർ.