
പത്തനംതിട്ട: തിരുവല്ല ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 2021- 23 കാലയളവിൽ അറിയിക്കപ്പെടാൻ സാദ്ധ്യതയുളള വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിന് ഉദ്യോഗാർത്ഥികളുടെ രജിസ്‌ട്രേഷൻ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ വിവിധ വിദ്യാഭ്യാസ യോഗ്യതയ്ക്കായി സെലക്ട് ലിസ്റ്റുകൾ തയാറാക്കി നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് കേരളത്തിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. തിരുവല്ല എംപ്ലോയ്‌മെന്റ്എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് www.eemploymnet.kerala.gov.in എന്ന വെബ് സൈറ്റിൽ സെലക്ട് ലിസ്റ്റുകൾ പരിശോധിക്കാം. പരാതിയുളള പക്ഷം ഓൺ ലൈനിൽ ഈ മാസം 20 വരെ അപ്പീൽ നൽകാം. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് ഈ മാസം 20 വരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടും അപേക്ഷിക്കാം. ഫോൺ: 0469 2600843, ഇമെയിൽ teetvla.emp.lbr@kerala.gov.in
സ്‌പോട്ട് അഡ്മിഷൻ
പത്തനംതിട്ട: ഇലവുംതിട്ട മെഴുവേലി ഗവ.ഐ.ടി.ഐ (വനിത) യിൽ എൻ.സി.വി.ടി സ്‌കീം പ്രകാരംആരംഭിച്ച ഫാഷൻ ഡിസൈൻ ടെക്‌നോളജി ( ഒരു വർഷം) ട്രേഡിൽ ഒഴിവുളള സീറ്റുകളിലേക്ക് ഈ മാസം 11,12 തീയതികളിൽ സ്‌പോട്ട് അഡ്മിഷൻ നടക്കും. അപേക്ഷകർ എസ്.എസ്.എൽ.സി വിജയിച്ച സർട്ടിഫിക്കറ്റ്, ടി.സി, ഫീസ് എന്നിവ സഹിതം ഇലവുംതിട്ട ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഗവ.ഐ.ടി.ഐ (വനിത) മെഴുവേലിയിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി നേരിട്ടോ, 0468 2259952, 9446113670, 9447139847 എന്നീ ഫോൺ നമ്പരുകളിലോ ബന്ധപ്പെടാം.