പത്തനംതിട്ട : ഹ്യൂമൻ റൈറ്റ്സ് മിഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനാചരണം നടത്തി. ലീഗൽ അഡ്വൈസർ ശാസ്ത്രമഠം കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ശബരിനാഥ് മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ അബ്ദുൾ കലാം ആസാദ്, ട്രഷറർ ഹബീബ് അഹമ്മദ്, ജോ. സെക്രട്ടറി പ്രസാദ് പുളിമുക്ക്, ഹൈപവർ കമ്മിറ്റിയംഗം ഹരിരാജ് തേപ്പുകല്ലുങ്കൽ , ജോജു വർഗീസ് എന്നിവർ സംസാരിച്ചു.