പത്തനംതിട്ട : കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള ഇൻഡിപെൻഡൻഡ് ഫാർമേഴ്‌സ് അസോസിയേഷൻ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനുമുമ്പിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി . കിഫയുടെ ലീഗൽ സെൽ ഡയറക്ടർ ജോണി ജോർജ് ഉദ്ഘാടനം ചെയ്തു .ജോസഫ് ഇടിക്കുള താന്നിക്കൽ, അനു മാത്യു നാറാണംമൂഴി, വർഗീസ് തറയിൽ, ജോളി കാലായിൽ ,ടി.എം മാത്യു, മുഹമ്മദ് ഹിദായത്തുള്ള,അശോകൻ കാലായിൽ തുടങ്ങിയവർ സംസാരിച്ചു.