തിരുവല്ല: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സമഗ്രശിക്ഷ ഓൺലൈൻ കലാ വിരുന്നൊരുക്കി. ജില്ലയിലെ 11 ബി.ആർ.സ്കൂളുകളിൽ നടത്തിയ കലാപരിപാടികളിലെ മികച്ചവ കോർത്തിണക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാതല ഉദ്ഘാടനം സംസ്ഥാന പ്രോഗ്രാം ഓഫീസർ കെ.ജെ ഹരികുമാറും ഓൺലൈൻ കലാപരിപാടികളുടെ ഉദ്ഘാടനം ഡയറ്റ് പ്രിൻസിപ്പൽ പി.പി വേണുഗോപാലും നിർവഹിച്ചു. എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്റർ സിന്ധു പി.എ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.കെ സംസ്ഥാന പ്രോഗ്രാം ഓഫീസർ എസ്.വൈ ഷൂജ, ജില്ലാവിദ്യാഭ്യാസ ഓഫീസർ പ്രസീന പി.ആർ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോർഡിനേറ്റർ രാജേഷ് എസ്, ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ജോസ് മാത്യു, എ.പി ജയലക്ഷ്മി, സ്പെഷ്യൽ എഡ്യൂക്കേറ്റർ ശോഭ സദൻ, കോഴഞ്ചേരി ബി.പി.സി ഷിഹാബുദ്ദീൻ എസ് എന്നിവർ സംസാരിച്ചു.