ചെങ്ങന്നൂർ: ചെറിയനാട് സർവീസ് സഹകരണ ബാങ്കിന് സമീപം വാഴൂർ കുളങ്ങരയിലുള്ള ശിവപാർവതി മിൽസിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനു മുകളിൽ നിന്ന് വീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം സ്വദേശി അബ്ദുൾ റഹിം ആണ് വീണത്. ഇന്നലെ രാവിലെ 8.30 ഓടെയാണ് സംഭവം . മൂന്നാം നിലയുടെ മുകളിലത്തെ മേൽക്കൂരയിൽ മെറ്റൽഷീറ്റ് ഇടുമ്പോൾ കാൽവഴുതി തൊട്ടടുത്ത പുരയിടത്തിലേക്ക് വീഴുകയായിരുന്നു. കാടിനും വള്ളിപ്പടർപ്പിനും മുകളിലേക്കാണ് വീണത്. ഒച്ചയും നിലവിളിയും കേട്ട് ഒാടിക്കൂടിയവർ പരുമലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.. പരിക്കില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.