
തിരുവല്ല : ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് എസ്.യു.സി.ഐ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ബൈക്ക് റാലി നടത്തി. ജില്ലാ റാലി തിരുവല്ലയിൽ നിന്ന് ആരംഭിച്ചു. ഇന്ന് നടക്കുന്ന രാജ്ഭവൻ മാർച്ചിന് മുന്നോടിയായാണ് റാലി സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറി എസ്. രാജീവൻ നേതൃത്വം നൽകി. രാജ്ഭവന് മുന്നിൽ നടക്കുന്ന ഐക്യദാർഢ്യ സംഗമം ഡൽഹി സമര നേതാവ് മനീഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്യും.