shilpa
ശി​ൽപ്പ പോളി​ംഗ് ബൂത്തി​ൽ എത്തി​യപ്പോൾ

പത്തനംതിട്ട : അഖിലിന്റെ കൈപ്പിടിച്ച് ശിൽപ്പ വലതുകാൽവച്ചു കയറിയത് പോളിംഗ് ബൂത്തിലേക്ക്. വോട്ടവകാശം വിനിയോഗിച്ച ശേഷമാണ് നവദമ്പതികൾ വീട്ടിലേക്ക് മടങ്ങിയത്. പുതുക്കളം തെക്കുംമല കൊല്ലംപറമ്പിൽ അഖിൽ വിഷ്ണുവും െഎത്തല ചാരുവേലിൽ ശിവൻകുട്ടിയുടെ മകൾ ശിൽപ്പയുമായുള്ള വിവാഹം ഇന്നലെ ഉച്ചയ്ക്ക് 12.15ന് ചേത്തയ്ക്കലിലുള്ള കെ.വി.എം.എസ് ആഡിറ്റോറിയത്തിലായിരുന്നു. വിവാഹമണ്ഡപത്തിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള സെന്റ് തോമസ് സ്കൂളിലെ പോളിംഗ് ബൂത്തിലായിരുന്നു ശിൽപ്പയ്ക്ക് വോട്ട്. വധു വോട്ട് ചെയ്യണമെന്ന ആഗ്രഹം അറിയച്ചതോടെ, താലികെട്ടിയ ശേഷം നവദമ്പതികൾ ബന്ധുക്കളുടെ അനുവാദത്തോടെ പോളിംഗ് ബൂത്തിലേക്ക് പുറപ്പെടുകയായിരുന്നു. 1.35 ന് വോട്ട് രേഖപ്പെടുത്തിയ ശേഷം ഇരുവരും തിരികെ കല്ല്യാണവേദിയിൽ എത്തി. റാന്നിയിൽ അക്ഷയ സെന്ററിലെ ജീവനക്കാരിയാണ് ശിൽപ്പ.