പത്തനംതിട്ട : ആയൂഷ് മേഖലയിലെ ഡോക്ടർമാർക്ക് സങ്കര ചികിത്സ അനുവദിച്ചതിൽ ഇന്ത്യൻ ഡന്റൽ അസോസിയേഷൻ പത്തനംതിട്ട ബ്രാഞ്ച് പ്രതിഷേധിച്ചു. ബ്രാഞ്ച് പ്രസിഡന്റ് ഡോ. റാലു വർഗീസ് അദ്ധ്യക്ഷത വഹിച്ചു. മുൻ കേരള ഡന്റൽ കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. ജോണിക്കുട്ടി ജേക്കബ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ഡോ. മുരളീകൃഷ്ണൻ, ഡോ. പ്രവീൺ കുമാർ, ഡോ. പി.ആർ സുജിത്, ഡോ. ബിനു ചാക്കോ തുടങ്ങിയവർ സംസാരിച്ചു.