ചെങ്ങന്നൂർ: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ചെങ്ങന്നൂർ-മാവേലിക്കര ഭദ്രാസന എപ്പിസ്‌കോപ്പ തോമസ് മാർ തിമഥിയോസിന്റെ 70-ാം ജൻമദിനവുമായി ബന്ധപ്പെട്ടുള്ള സപ്തതി സമ്മേളനം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാളെ ചെങ്ങന്നൂർ തിട്ടമേൽ ട്രിനിറ്റി മാർത്തോമ്മാ പള്ളിയിൽ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടക്കും. രാവിലെ 7.30 ന് വിശുദ്ധ കുർബാന. തുടർന്ന് ചേരുന്ന സമ്മേളനം ഡോ.:തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സപ്തതി പദ്ധതികളായ സേവ്, മാർ തിമഥിയോസ് സുരക്ഷാ പെൻഷൻ സ്‌കീം എന്നിവയുടെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പിയും സജി ചെറിയാൻ എം.എൽ.എയും നിർവഹിക്കും. സഭാ സെക്രട്ടറി റവ.കെ.ജി ജോസഫ്, ഭദ്രാസന സെക്രട്ടറി റവ.തോമസ് ജോർജ്ജ് മാരാമൺ, ഭദ്രാസന വികാരി ജനറാൾ റവ.ഡോ.ജയൻ തോമസ്, ഭദ്രാസന ട്രഷറാർ ജിജി മാത്യു സ്‌കറിയ, ഭദ്രാസന അദ്ധ്യക്ഷൻ തോമസ് മാർ തിമഥിയോസ് എപ്പിസ്‌കോപ്പഎന്നിവർ സംസാരിക്കും. ഞായറാഴ്ച മാതൃഇടവകയായ മുളക്കുഴ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ രാവിലെ ഭദ്രാസന അദ്ധ്യക്ഷൻ വിശുദ്ധ കുർബാനയർപ്പിക്കും.