പത്തനംതിട്ട: ദേശീയ കർഷക സമരത്തിന് പിന്തുണ അറിയിച്ച് ആൾ കേരള ടെയ്ലേഴസ് അസോസിയേഷൻ 15ന് രാവിലെ 10മുതൽ ജില്ലാ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തുമെന്ന് സെക്രട്ടറി പി.ജി.രാജൻ അറിയിച്ചു. സംസ്ഥാന ട്രഷറർ ജി. കാർത്തികേയൻ ഉദ്ഘാടനം ചെയ്യും.