ചെങ്ങന്നൂർ: ഇരമല്ലിക്കര ശ്രീ അയ്യപ്പാ കോളേജിൽ 2020-21 അദ്ധ്യായന വർഷത്തിൽ മീഡിയ സ്റ്റഡീസ് വിഷയത്തിൽ താൽക്കാലീക അദ്ധ്യാപക ഒഴിവുണ്ട്. യു.ജി.സി കേരള സർവകലാശാല മാനദണ്ഡങ്ങൾക്ക് അനുസൃതമായി കോട്ടയം ഡി.ഡി ഓഫീസിൽ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാവുന്നതാണ്.
മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റും ഉള്ളവർ അപേക്ഷയും, ബയോഡേറ്റായും കേരള സർവകലാശാല അംഗീകരിച്ച യോഗ്യതകളുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി കൊവിഡ് പ്രൊട്ടോകോൾ അനുസരിച്ച് കോളേജിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.