കുന്നന്താനം: സി.പി.എം കുന്നന്താനം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധനർക്ക് വിവാഹ ധനസഹായം നൽകുന്ന മിന്നിക്കും മിന്നുകെട്ട് പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ആദ്യ ധനസഹായം വിതരണം പുളിന്താനം പൊയ്കയിൽ മേപ്പുറത്ത് സുരേഷ് കുമാറിന് ഒരു ലക്ഷം കൈമാറി ഏരിയാ കമ്മിറ്റിയംഗം കെ.കെ.രാധാകൃഷ്ണകുറുപ്പ് നിർവഹിച്ചു. ലോക്കൽ സെക്രട്ടറി എസ്.രാജേഷ് കുമാർ ചെയർമാനും കെ.കെ രാധാകൃഷ്ണകുറുപ്പ് കൺവീനറും മുൻ ജില്ലാ പഞ്ചായത്തംഗം എസ്.വി സുബിൻ ട്രഷററുമായ ജനകീയ സമതിയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. എസ്.വി സുബിൻ, മുൻ ഗ്രാമപഞ്ചായത്തംഗം പി.ടി സുഭാഷ്, എസ്.എൻ.ഡി.പി യോഗം പൊയ്ക ശാഖ പ്രസിഡണ്ട് വിജീഷ് വിജയൻ, സെക്രട്ടറി സദാനന്ദപ്പണിക്കർ, ഹരികൃഷ്ണൻ, രജനി ഷിബുരാജ്, പ്രമീള സുരേഷ്, ഗിരീഷ് കുമാർ, ബിനുകുമാർ പൊയ്യേൽ, വിനോദ് നന്ദനം, രതീഷ് പുളിന്താനം, രാജി സനുകുമാർ, ഷാജി കുര്യൻ, ബിനു അമ്മൂസ് എന്നിവർ പങ്കെടുത്തു.