 
പത്തനംതിട്ട പ്രവാസജീവിതം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയ ഗുരുധർമ്മ പ്രചാരണ സഭ യു. എ. ഇ കമ്മറ്റിയുടെ സജീവപ്രവർത്തകയായിരുന്ന വനജാ പ്രസാദിന് ഗുരുധർമ്മ പ്രചാരണസഭ യു. എ. ഇ ഘടകം യാത്രഅയപ്പ് നൽകി. ദുബയ് ക്ളാസിക് റസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ ഗുരുധർമ്മ പ്രചാരണസഭ അസി.കോ - ഒാർഡിനേറ്റർ രതീഷ് ഇടത്തിട്ട മൊമന്റോ നൽകി. മാതൃസഭ വൈസ് പ്രസിഡന്റ് ലീനപ്രേം പൊന്നാട അണിയിച്ചു. ട്രഷറർ ഒ. പി. വിശ്വംഭരൻ, . ഉന്മേഷ്, അജിത്ത് കുമാർ, ഉഷാറാണി, ലളിതാ വിശ്വംഭരൻ, രശ്മി ബിനോയ്, ബിനോയ് രവീന്ദ്രൻ, പ്രേംകുമാർ, സുനിൽ എന്നിവർ നേതൃത്വം നൽകി.