തിരുവല്ല : എം.ജി.സോമൻ ഫൗണ്ടേഷന്റെയും തിരുമൂലപുരം ആസാദ് നഗർ റസിഡൻസ് അസോസിയേഷന്റെയും നേതൃത്വത്തിൽ ചലച്ചിത്ര താരം എം.ജി സോമൻ അനുസ്മരണം ഇന്ന് നടക്കും. രാവിലെ 8 ന് തിരുമൂലപുരം മണ്ണടിപ്പറമ്പിലെ സ്മൃതി മണ്ഡപത്തിൽ ചലച്ചിത്ര സംവിധായകൻ ബ്ലസി ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ സെക്രട്ടറി എസ് കൈലാസ് അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.