തിരുവല്ല : ചലച്ചിത്ര താരം എം.ജി സോമന്റെ ചരമദിനാചരണത്തിന്റെ ഭാഗമായി തപസ്യ കലാസാഹിത്യ വേദി തിരുവല്ല താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. കൊവിഡ് ചട്ടങ്ങൾ പാലിച്ച് പുഷ്പഗിരി റോഡിലെ നഗരസഭാ പാർക്ക് ഹാളിൽ ഇന്ന് രാവിലെ 11 ന് നടക്കുന്ന പരിപാടി ചലച്ചിത്ര താരം കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യും. സംവിധായകൻ എം.ബി പത്മകുമാർ മുഖ്യ പ്രഭാഷണം നടത്തും.