തണ്ണിത്തോട്: അനധികൃതമായി പച്ചമണ്ണ് കടത്തിയ ടിപ്പർ ലോറി പൊലീസ് പിടികൂടി. തണ്ണിത്തോട് പുന്നമൂട്ടിൽ പ്രകാശിനെതിരെ പൊലീസ് കേസെടുത്തു. തുടർന്ന് വാഹനം ജിയോളജി വകുപ്പിന് കൈമാറി. തണ്ണിത്തോട് സി. ഐ. ബി. അയൂബ്ഖാന്റെ നിർദ്ദേശ പ്രകാരം എസ്. ഐ. എം. കെ. അശോകന്റെ നേതൃത്തിലായിരുന്നു അറസ്റ്റ്.