13-mh-rasheed
എൽ. ഡി. എഫ്.

ഇടതു കോട്ട തകർക്കും : യു.ഡി.എഫ്
ഭരണനേട്ടം വോട്ടായിമാറും : എൽ.ഡി.എഫ്
അഡ്ജസ്റ്റ്‌മെന്റ് ഭരണത്തെ തൂത്തെറിയും :എൻ.ഡി.എ

ചെങ്ങന്നൂർ: വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പുകഴിഞ്ഞ് ആരുവാഴും ആരുവീഴും എന്ന ചർച്ചയാണു നാട്ടിലെങ്ങും. പോളിംഗ് ശതമാനംവച്ച് കൂട്ടലും കിഴിക്കലും തകൃതിയായി നടക്കുകയാണ്. കണക്കുകൾനോക്കി അവകാശവാദങ്ങൾ നിരത്തുകയാണ് മുന്നണി നേതാക്കൾ.

എം.എച്ച്.റഷീദ് (എൽ.ഡി.എഫ് കൺവീനർ)

ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ മുന്നണി മികച്ചപ്രകടനം കാഴ്ചവെക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ എം.എച്ച് റഷീദ് പറഞ്ഞു. താഴെത്തട്ടിലുള്ള പ്രവർത്തകരുടെ പക്കൽനിന്ന് റിപ്പോർട്ടുലഭിച്ചത് അങ്ങനെയാണ്.സജിചെറിയാൻ എം.എൽ.എ.യുടെ വികസന പ്രവർത്തനങ്ങളും സർക്കാരിന്റെ ഭരണ നേട്ടവും വോട്ടായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ബുധനൂർ, മുളക്കുഴ,ചെറിയനാട്,പുലിയൂർ,ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തുകൾ നിലനിറുത്തും. ഒപ്പം വെൺമണി തിരിച്ചുപിടിക്കും. ചെങ്ങന്നൂർ നഗരസഭയിലും പണ്ടനാട്ടിലും ആലായിലും വലിയ മുന്നേറ്റം നടത്തും.തിരുവൻവണ്ടൂരിൽ ആറു സീറ്റു പിടിക്കും.
----------

പി.വി.ജോൺ (യു.ഡി.എഫ് കൺവീനർ)

മണ്ഡലത്തിലാകമാനം യു.ഡി.എഫ് തരംഗമാകുമെന്നാണ് യു.ഡി.എഫ്. കൺവീനർ പി.വി.ജോൺ.എൽ.ഡി.എഫിന്റെയും സംസ്ഥാന സർക്കാരിന്റെയും രാഷ്ട്രീയ അപജയം തിരഞ്ഞെടുപ്പിൽ ചർച്ചയായി. ഇത് യു.ഡി.എഫിന് അനുകൂലമായി വിധിയെഴുതാൻ ജനങ്ങളെ പ്രേരിപ്പിച്ചിട്ടുണ്ട്. ഭരണത്തിലിരിക്കുന്നവ നിലനിറുത്തും.മറ്റുള്ളവ പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.പി.എമ്മിന്റെ കോട്ടയായ മുളക്കുഴ പഞ്ചായത്തിൽ അട്ടിമറി വിജയമാണ് പ്രതീക്ഷിക്കുന്നത്. ചെങ്ങന്നൂർ നഗരസഭാ,വെണ്മമണി,ആലാ,പാണ്ടനാട്, മാന്നാർ പഞ്ചായത്തുകൾ നിലനിറുത്തും. ഒപ്പം പുലിയൂർ, തിരുവൻവണ്ടൂർ എന്നിവിടങ്ങളിൽ പരമാവധി സീറ്റുകൾ പിടിക്കും.
-----------

എം.വി.ഗോപകുമാർ (എൻ.ഡി.എ ജില്ലാ ചെയർമാൻ)

രാഷട്രീയ കാലാവസ്ഥ എൻ.ഡി.എ.യ്ക്കും പ്രത്യേകിച്ച് ബി.ജെ.പി.ക്കും അനുകൂലമാണെന്ന് എൻ.ഡി.എ.ജില്ലാ ചെയർമാനും ബി.ജെ.പി. ജില്ലാ പ്രസിഡന്റുമായ എം.വി ഗോപകുമാർ പറഞ്ഞു.എല്ലാ പഞ്ചായത്തുകളിലും ചെങ്ങന്നൂർ നഗരസഭയിലും വലിയ മുന്നേറ്റമുണ്ടാക്കും.മൂന്നു പഞ്ചായത്തുകളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ സാധിക്കും.അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിനതിരേ ജനം വിധിയെഴുതും അദ്ദേഹം പറഞ്ഞു.

തിരുവൻവണ്ടൂർ,പാണ്ടനാട്,വെൺമണി, ചെന്നിത്തല തൃപ്പെരുന്തുറ, ബുധനൂർ പഞ്ചായത്തുകളിൽ ഭരിക്കാൻ സാദ്ധ്യത.ചെങ്ങന്നൂർ നഗരസഭയിൽ എട്ടുമുതൽ 12വരെ സീറ്റുകളിൽ വിജയം.മുളക്കുഴ അടക്കമുള്ള പഞ്ചായത്തുകളിൽ മെച്ചപ്പെട്ട പ്രകടനവും പരമാവധി സീറ്റുകളും.

-----------

1. ഫോട്ടോ: എം.എച്ച്.റഷീദ്
2. ഫോട്ടോ: പി.വി.ജോൺ
3. ഫോട്ടോ: എം.വി.ഗോപകുമാർ